Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക്കളുടെ ഉടുപ്പൂരി...

മക്കളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന അമ്മയാണിപ്പോൾ ഞാനെന്ന്​ വിതുര​യിലെ പെൺകുട്ടി

text_fields
bookmark_border
മക്കളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന അമ്മയാണിപ്പോൾ ഞാനെന്ന്​ വിതുര​യിലെ പെൺകുട്ടി
cancel

കോഴിക്കോട്​: കുട്ടി​കളൊന്ന്​ വൈകിയാൽ അതിരുവിട്ട്​ പരിഭ്രമിക്കുന്ന,മക്കളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന ഒരു അമ്മയാണ്​ ഞാനെന്ന്​ വിതുര കേസിലെ ഇരയായ സ്​ത്രീ. എത്രയായാലും ആ ഭയമൊന്നും കെട്ടടങ്ങില്ല. യുവതിയും ഭർത്താവും ഒരു മാഗസിന്​ നൽകിയ അഭിമുഖത്തിലാണ് അവർ താണ്ടിയ ആ​ ജീവിതാനുഭവം പങ്കുവെക്കുന്നത്​.

അഭിമുഖത്തിലെ പ്രസക്ത​ ഭാഗങ്ങൾ;

''പീഡനത്തിന്‍റെ ഒമ്പതുമാസങ്ങൾ, വന്നു പോയവരോടെല്ലാം കാലിൽ വീണു ഞാൻ കെഞ്ചി. രക്ഷപ്പെടാൻ ശ്രമിക്കു​​േമ്പാഴെല്ലാം ശക്​തമായി മർദ്ദിച്ചു.'നിലവിളിക്കാമായിരുന്നില്ലേ, ഓടി രക്ഷപ്പെടാമായിരുന്നില്ലേ' എന്നൊക്കെ ചോദിക്കുന്നവരുള്ള നാടാണ് ഇത്​. രക്ഷപ്പെടാൻ പഴുത്​ കിട്ടിയാൽ പോലും അനങ്ങാനാകാത്ത വിധത്തിൽ നിസ്സഹയായി മാറിയിരുന്നു. അതിനുള്ള മരുന്നും തന്നുകൊണ്ടിരുന്നുവെന്നും'' അവർ മുറിവേറ്റ കാലത്തെ ഓർത്തെടുക്കുന്നു.

''എറണാകുളം കടവന്ത്രയിലെ വീട്ടിൽ പൂട്ടിയിട്ടിരുന്ന മുറി ചവിട്ടിത്തുറന്ന്​ ​ എസ്​.ഐ ലക്ഷ്​മിക്കുട്ടിയമ്മ എന്നെ രക്ഷപ്പെടു​ത്തു​​േമ്പാഴും ഒരു തിടുക്കവുമില്ലാതെ, എന്തോ ചിന്തിച്ചു വെറുതെയിരിക്കുകയായിരുന്നു ഞാൻ, ഒരിക്കലും അത്​ ജീവിതത്തെ കുറിച്ചായിരിക്കില്ലെന്നും അവർ ഓർത്തെടുക്കുന്നു. വേദന ഭയന്നു, ഞാൻ സംസാരിക്കാനും മറന്നുപോയിരുന്നു.''

''കേസിന്‍റെ രണ്ടാംഘട്ട വിചാരണസമയത്ത്​ മൂത്ത കുഞ്ഞുണ്ടായിട്ട്​ മാസങ്ങളേ ആയിരുന്നുള്ളു. ആ കുഞ്ഞിനെയും കൊണ്ടാണ്​ അന്ന്​ ഞങ്ങൾ കോട്ടയത്ത്​ കേസിന്​ വന്നിരുന്നത്. ഒന്നിലും വിശ്വാസമില്ലാത്തതു കൊണ്ടും ആ ഓർമകളിലേക്ക്​ തിരിച്ച്​ നടക്കാൻ മടിയായതുകൊണ്ടും ആരെയും ഓർമവരുന്നില്ലെന്നു പറഞ്ഞു അവൾ വിട്ടുകളഞ്ഞതാണ്​'' ഭർത്താവ്​ പറയുന്നു.

''ഇന്നെനിക്കതിൽ കുറ്റബോധമുണ്ട്​. പക്ഷെ ആരെ മറന്നാലും, ഞാൻ അവനെ, ആ സുരേഷിനെ മറക്കില്ലായിരുന്നു.അവന്‍റെ ശബ്​ദം ഇപ്പോൾ കേൾക്കു​േമ്പാഴും ഞാൻ നടുങ്ങും''. ആ യുവതി ​അതിനോട്​ ചേർത്ത്​ പറഞ്ഞു.

''അവൻ പൊലീസ്​ കസ്റ്റഡിയിലാണെങ്കിലും അവന്‍റെ ആളുകൾ പുറത്തുണ്ട്​. അവർ വന്നു കേസിൽ നിന്നു പിന്മാറാൻ എന്ത്​ വേണമെങ്കിലും ചെയ്യാമെന്നു സംസാരിച്ചു കഴിഞ്ഞു. ഇല്ല,അതവർ അനുഭവിച്ചതാണ്​. അതിനു വിലപേശാൻ ഞാൻ തയാറല്ല എന്ന മറുപടി കൊടുത്തുവെന്നും'' ഭർത്താവ്​ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

സുഗതകുമാരി ടീച്ചറാണ് ഞങ്ങൾ തമ്മിലുള്ള​ വിവാഹത്തിന്​ നിർബന്ധിച്ചതെന്നും അവർ പങ്കുവെക്കുന്നു.

ഞാൻ പീഡിപ്പിക്കപ്പെ​ട്ടെങ്കിലും, കുറേ കുട്ടികൾ സുരേഷിന്‍റെ കൈയ്യിൽ നിന്ന്​ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ്​ വിശ്വാസം. സുരേഷ്​ അനാഥാലയം നടത്തു​ന്നുവെന്ന്​ കേട്ടു ഞെട്ടി​പ്പോയെന്നും, അത്​ എന്തായാലും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victimVithuracase
News Summary - The victim in the Vithura case speaks
Next Story