Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ് ആപ് പരിഷ്കരിച്ചു

text_fields
bookmark_border
UTS app
cancel

തൃശൂർ: സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ് ഓൺ മൊബൈൽ എന്ന ആപ് റെയിൽവേ പരിഷ്കരിച്ചു. പാസ്വേഡിനു പുറമെ ഒ.ടി.പി ഉപയോഗിച്ചും ലോഗിൻ ചെയ്യാനുള്ള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ളത്.

പാസ്വേഡ് മറക്കുന്ന പക്ഷം ഇനിമുതൽ ഒ.ടി.പി ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം. ടിക്കറ്റ് പരിശോധകർ വരുമ്പോൾ പാസ്വേഡ് മറന്നതിനാൽ പിഴ നൽകേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകും.

പുതിയ മാറ്റത്തെ സ്വാഗതംചെയ്യുന്നതായി തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The UTS app has been modified
Next Story