Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് സർക്കാർ സംഘപരിവാറിന്‍റെ ബി ടീം; സിപിഎം നേതാക്കളെ രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എം.വി. ഗോവിന്ദൻ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വിമാനയാത്ര ചെലവ് ആരാണ് വഹിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം
https://www.madhyamam.com/tags/mv-govindan
cancel
camera_alt

എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേരളം ഭരിക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീം എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മോദിയും ഇ.ഡിയും വി.ഡിയും എല്ലാം കൂടി ചേർന്ന പ്രത്യേക കൂട്ടുകെട്ടാണുള്ളത്. എല്ലാ മേഖലയിലും അത്തരത്തിലുള്ള നിലപാടാണ്‌ സ്വീകരിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ ഇ.ഡി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്‌ കേസ്‌ അന്വേഷിക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബി.ജെ.പി രാജ്യത്തെമ്പാടും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരായി ഈ നിലപാട്‌ സ്വീകരിക്കുകയാണ്‌. അതിനെ പിന്തുണക്കുകയാണ്‌ കേരളത്തില്‍ യു.ഡി.എഫ്‌ ചെയ്‌തിരിക്കുന്നത്‌. നേരത്തെ ഇത്തരം നിര്‍ദേശം തമിഴ്‌നാട്‌, പഞ്ചാബ്‌ സർക്കാറുകൾക്ക് ഇ.ഡി നല്‍കിയപ്പോള്‍ അതിനെ തള്ളിക്കളയുകയാണ്‌ അവര്‍ ചെയ്‌തത്‌. എന്നാല്‍, ഇപ്പോള്‍ അതിനെ പിന്തുണക്കുന്ന നിലപാട്‌ സ്വീകരിക്കുകയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍.

കോ-ലീ-ബി സഖ്യത്തിന്റെ കാലം തൊട്ട്‌ ആരംഭിച്ച ഈ കൂട്ടുകെട്ട്‌ ഭരണ തലത്തില്‍ യു.ഡി.എഫ്‌ ഭരണത്തിൽ എത്തിയ ശേഷവും കൂടുതല്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്‌പരം സഹായിച്ച രീതി ഭരണ തലത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തീവ്രമായി തുടരുകയാണ്. ഈ കേസ്‌ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇത്‌ പിണറായി വിജയനെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന്‌ നേരത്തെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്‌. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇ.ഡി ഉണ്ടാക്കിയ മൊഴി പിന്‍വലിക്കപ്പെട്ടിട്ടും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയെന്ന കേട്ട്‌ കേള്‍വിയില്ലാത്ത നടപടിയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇ.ഡി ഭീഷണിപ്പെടുത്തിയാണ് കേസിൽ പല മൊഴികളും രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സി.പി.എം നേതാക്കളെ രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

പണം വാങ്ങിയെന്ന്‌ യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണ്‌. മുഖ്യമന്ത്രിയുടെ പേരിലും പണം വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‌. താന്‍ വാങ്ങിയ പണം എത്രയെന്നും അത്‌ എന്തിനായിരുന്നുവെന്നും വ്യക്തമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ സംബന്ധിച്ച്‌ അന്വേഷിക്കാതെ രാഷ്ട്രീയ ഉന്നംവെച്ച് പിണറായിയെയും റിയാസിനെയും ലക്ഷ്യം വെക്കുകയാണ്. രാഷ്‌ട്രീയ പ്രേരിതമായി ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന ബി.ജെ.പി അജണ്ടക്ക്‌ കേരളത്തെ വിട്ടുകൊടുക്കുന്ന നടപടിയാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌. അതിനെ ശക്തമായി പ്രതിരോധിക്കും.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാർ തയാറാകണം. ആരുടെയെങ്കിലും സൗജന്യത്തിൽ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണ്. മുമ്പ് ഹെലികോപ്റ്റർ യാത്രയെ ധൂർത്ത് എന്ന് വിമർശിച്ചവരാണ് ഇപ്പോൾ അഴിമതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നത്. മന്ത്രി കെ.എം. ഷാജിയുടെ ആഡംബര വാഹനം മോട്ടോർ വെഹിക്കിൾ ആക്ടിന്‍റെ പോലും ലംഘനമാണ്. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വിശദീകരണം പരിഹാസ്യമാണ്. വലിയ അഴിമതിക്കാണ് ഈ സർക്കാർ പിന്തുണ നൽകുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The UDF government is the B-team of the Sangh Parivar -M.V. Govindan
Next Story