Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി:...

മുട്ടിൽ മരംമുറി: മരത്തടികളുടെ വിശദമായ കണക്ക് വീണ്ടുമെടുത്തു

text_fields
bookmark_border
മുട്ടിൽ മരംമുറി: മരത്തടികളുടെ വിശദമായ കണക്ക് വീണ്ടുമെടുത്തു
cancel

ക​ൽ​പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ​നം​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ മ​ര​ത്ത​ടി​ക​ളു​ടെ വി​ശ​ദ​മാ​യ ക​ണ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടു​മെ​ടു​ത്തു. 2020-21 കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച മു​ട്ടി​ൽ മ​രം​മു​റി ന​ട​ന്ന​ത്. കേ​സി​ൽ പി​ടി​ച്ചെ​ടു​ത്ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ വ​നം​വ​കു​പ്പി​ന്റെ ത​ടി ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 43 കു​റ്റി ഈ​ട്ടി​മ​ര​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്.

ത​ടി​ക​ൾ മ​ഴ​യും വെ​യി​ലു​മേ​റ്റ് ന​ശി​ക്കു​ന്നു​വെ​ന്ന​തി​നാ​ൽ വ​നം​വ​കു​പ്പ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ണ്ടും ക​ണ​ക്കെ​ടു​ത്ത​ത്. ഇ​ത് കോ​ട​തി​യി​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കും.

മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​തി​ക​ളാ​യ 36 കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘം അ​ടു​ത്തി​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

റോ​ജി അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലെ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ 2020 ഒ​ക്ടോ​ബ​റി​ൽ ഉ​പാ​ധി​ക​ളോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു വ്യാ​പ​ക മ​രം​കൊ​ള്ള ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tree trunkMuttil tree fellingTree stumpsKerala News
News Summary - Muttil tree cutting: Detailed count of tree trunks taken again
Next Story