രണ്ടര വയസ്സുകാരിയുടെ ചികിത്സ പ്രതിസന്ധിയിൽ
text_fieldsമൻഹ
ആറ്റിങ്ങൽ: ഗുരുതര രോഗങ്ങളാൽ രണ്ടര വയസ്സുകാരി ആശുപത്രി വാസത്തിൽ, ചികിത്സക്ക് പണം കണ്ടെത്താനാകാതെ രക്ഷിതാക്കൾ പ്രതിസന്ധിയിൽ. ആലംകോട് പാലാംകോണം റാഫി മൻസിലിൽ മുഹമ്മദ് ഷാഫിയുടെ മകൾ രണ്ടര വയസ്സുള്ള മൻഹ ആണ് ഗുരുതര രോഗങ്ങളാൽ വലയുന്നത്. ഹൃദയസംബന്ധമായ പ്രശ്നം, വൃക്ക തകരാർ, പിട്യൂട്ടറി ഗ്രന്ഥിയുടെ അഭാവം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടുന്നു. ഉയർന്ന നിലയിൽ പ്രമേഹവും ബി.പിയുമുണ്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. പാൻഗ്രിയാസിനുള്ളിൽ ഷുഗർ ഉൽപാദിപ്പിക്കപ്പെടുന്നു എന്ന സംശയം ദൂരീകരിക്കാൻ വെല്ലൂർ സി.എം.സിയിലേക്ക് ടെസ്റ്റ് നടത്താൻ റഫർ ചെയ്തു. ഈ ടെസ്റ്റിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ തുടരാൻ കഴിയാതെ പ്രതിസന്ധിയിലാണ്. ചികിത്സ തുടരാൻ സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷിച്ച് മൻഹയുടെ മാതാവ് സബാന (sabana farook m) യുടെ പേരിൽ ഐ.ഡി.ബി.ഐ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ 1734102000002790. ഐ.എഫ്.എസ്.സി കോഡ്: ഐ.ബി.കെ.എൽ0001734. എം.ഐ.സി.ആർ: 691259003. ഫോൺ, ഗൂഗിൾ പേ: 8075141569.

