ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ട് ആയി
text_fieldsമലപ്പുറം: മലപ്പുറം വാഴക്കാട് മുണ്ടുമുഴിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വാഴക്കാട് സ്വദേശി അഷറഫ് (52), നിയാസ് (29) എന്നിവരാണ് മരിച്ചത്. അഷ്റഫിന്റെ സഹോദരന്റെ മകനാണ് നിയാസ്. ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം.
ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. ടിപ്പര്‍ എതിരെ വന്ന കാറിലും ഇടിയുടെ ആഘാതത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു.സ്കൂട്ടറില്‍ ചാരിനിന്ന് സംസാരിക്കുയായിരുന്നു അഷറഫും നിയസും. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

