പാറമടക്കുളത്തിലേക്ക് ടിപ്പർ വീണു: ഡ്രൈവറെ കണ്ടെത്താനായില്ല
text_fieldsകോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ ടിപ്പർ ലോറി വീണു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മുട്ടത്തെ വളം ഡിപ്പോയില്‍ നിന്നു വളവുമായി ആലപ്പുഴയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി ബി. അജികുമാറാണ് ലോറിക്കുള്ളിൽ കുടുങ്ങിയത്. 100 അടി താഴ്ചയിലേക്കാണ് ലോറിവീണത്. പാറമടയുടെ സമീപത്തുകൂടി പോയ ലോറി തിട്ടയിടിഞ്ഞ് പാറമടയിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കാണുന്നത് പാറക്കുളത്തിലേക്ക് വീണ ലോറി വെള്ളത്തിനടിയിലേക്ക് മുങ്ങിത്താഴുന്നതാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
പ്രദേശത്താകെ ഇരുട്ടായതിനാൽ ലോറി കാണാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അഗ്നിരക്ഷാ സേനക്കും പൊലീസിനും രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു. പാറക്കുളത്തിൽ മാലിന്യം നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. നാട്ടുകാര്‍ നല്‍കുന്ന വെളിച്ചവും അഗ്നിരക്ഷാ സേനയുടെ ലൈറ്റുമാണ് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
രാത്രിയായതിനാല്‍ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചുള്ള തിരച്ചിലും ദുഷ്കരമാണ്. കോട്ടയം അഗ്നി രക്ഷാ സേനയുടെ സ്‌കൂബാ ടീമംഗങ്ങളാണ് രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടർന്നു. റബ്ബര്‍ഡിങ്കി ഉപയോഗിച്ച് പാറമടക്കുളത്തില്‍ ഇറങ്ങിയാണ് അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

