Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുലികൾ ആടിനെ കടിച്ചുകൊന്നു; നിലമ്പൂരിലാണ് സംഭവം
text_fieldsbookmark_border
Representational Image
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂന്നാം ബ്ലോക്കിൽ പട്ടാപ്പകൽ പുലികളിറങ്ങി ആടിനെ കടിച്ചുകൊന്നു. ആടുകൾക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. പൗവത്ത് അമലാണ് പുലികൾക്കു മുന്നിൽനിന്ന് രക്ഷപ്പെട്ടത്.
രണ്ടു പുലികൾ ഉണ്ടായിരുന്നതായും അമൽ പറയുന്നു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ കാണാനായില്ലെന്നും അതിനാൽ സ്ഥിരീകരിക്കാനാവില്ലെന്നും വനപാലകർ അറിയിച്ചു.
ഒരു വർഷത്തിലേറെയായി ഇവിടെ കടുവ, പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തീപ്പൊരിയിൽ ബേബി, തീപ്പൊരിയിൽ വിൽസൻ എന്നിവരുടെ ആടുകളെയും നിരവധി വീടുകളിലെ വളർത്തുനായ്ക്കളെയും മുമ്പ് കടുവ കടിച്ചുകൊന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

