Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം 27ന്​ തുടങ്ങും

text_fields
bookmark_border
വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം 27ന്​ തുടങ്ങും
cancel

മ​ല​പ്പു​റം: ഡി​സം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മൂ​ന്നാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​എ​സ്.​ക്യൂ.​ആ​ർ ഇ​ല്യാ​സ്, വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി നേ​താ​വ് തോ​ൾ തി​രു​മാ​വ​ള​വ​ൻ എം.​പി, സ​ഞ്ജീ​വ് ഭ​ട്ട് ഐ.​പി.​എ​സി​ന്‍റെ ഭാ​ര്യ​യും ആ​ക്ടി​വി​സ്റ്റു​മാ​യ ശ്വേ​താ ഭ​ട്ട് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കു​മെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ്​ വാ​ണി​യ​മ്പ​ലം മ​ല​പ്പു​റ​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണി അ​റു​മു​ഖം, അം​ബേ​ദ്ക​റു​ടെ കു​ടും​ബാം​ഗ​വും പ്ര​മു​ഖ ദ​ലി​ത് ആ​ക്ടി​വി​സ്റ്റു​മാ​യ രാ​ജ​ര​ത്നം അം​ബേ​ദ്ക​ർ, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ്​ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും പൗ​ര​ത്വ പ്ര​ക്ഷോ​ഭ നാ​യി​ക​യു​മാ​യ അ​ഫ്രീ​ൻ ഫാ​ത്തി​മ, ശ​ഹീ​ദ് വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ്മ​ദ് ഹാ​ജി​യു​ടെ പേ​ര​ക്കു​ട്ടി ഹാ​ജ​റ വാ​രി​യം​കു​ന്ന​ൻ, റൈ​ഹാ​ന​ത്ത് സി​ദ്ദീ​ഖ് കാ​പ്പ​ൻ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ത​മി​ഴ്നാ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​എ​സ്. അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

ഡി​സം​ബ​ർ 27ന് ​രാ​വി​ലെ 10ന് ​മ​ല​പ്പു​റം താ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (പി.​സി. ഹം​സ - തെ​ന്നി​ലാ​പു​രം രാ​ധാ​കൃ​ഷ്ണ​ൻ ന​ഗ​ർ) പ്ര​തി​നി​ധി സ​മ്മേ​ള​നം സു​ബ്ര​ഹ്മ​ണി അ​റു​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി, ഫെ​ഡ​റ​ൽ ജ​ന​റ​ൽ കൗ​ൺ​സി​ൽ എ​ന്നി​വ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും. ഡി​സം​ബ​ർ 29ന് ​വൈ​കി​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ക്കു​ന്ന ബ​ഹു​ജ​ന​റാ​ലി​ക്ക്​ ശേ​ഷം വാ​രി​യം​കു​ന്ന​ൻ ന​ഗ​റി​ൽ (വ​ലി​യ​ങ്ങാ​ടി) ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​എ​സ്.​ക്യു.​ആ​ർ ഇ​ല്യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ജ്യ​ത്തെ സം​ഘ്പ​രി​വാ​ർ വം​ശീ​യ ഫാ​ഷി​സ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ളു​ടെ യോ​ജി​ച്ച ബ​ഹു​ജ​ന മു​ന്നേ​റ്റം എ​ത്ര​യും വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ സ്വ​ജ​ന​പ​ക്ഷ​പാ​ത - ബ​ന്ധു - പാ​ർ​ട്ടി നി​യ​മ​ന സ​ർ​ക്കാ​റാ​യി മാ​റി. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ടം ല​ക്ഷ്യം വെ​ച്ച് ഇ​ട​തു​പ​ക്ഷം മു​സ്‌​ലിം ഭീ​തി പ​ര​ത്തി ന​ട​ത്തു​ന്ന സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ ശ്ര​മ​ങ്ങ​ൾ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ, റ​സാ​ഖ് പാ​ലേ​രി, ഇ.​സി. ആ​യി​ശ, സ​ജീ​ദ്​ ഖാ​ലി​ദ്, ഗ​ണേ​ഷ്​ വ​ടേ​രി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Party third state conference
News Summary - The third state conference of Welfare Party will start on 27th
Next Story