സ്കൂളിൽനിന്ന് സി.സി ടി.വി കവർന്ന മോഷ്ടാവ് പിടിയില്‍
text_fieldsവെള്ളറട: സ്കൂളിൽ കവർച്ച നടത്തിയ മോഷ്ടാവ് പൊലീസ് പിടിയിലായി.കാരക്കോണം സ്വദേശി ഷൈന്‍ (38)ണ് പിടിയിലായത്. ആനാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിലെ വാതില്‍ തകര്‍ത്ത് ഓഫിസ് മുറിയില്‍ നിന്ന് സി. സി ടി. വിയുടെ ഔട്പുട് യൂനിറ്റും ടി.വി യും മോഷ്ടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നിര്‍മ്മാണം പൂര്‍ത്തിയായി ഉത്ഘാടനം നടത്താന്‍ തീയതി നിശ്ചയിരുന്ന മന്ദിരത്തിലാണ് മോഷണം നടത്തിയത്.
വൈകുന്നേരം ഏഴ്മ ണിയോടെ കാറിലെത്തിയ മോഷ്ടാവ് ഹെല്‍മറ്റും മാസ്കും റെയിന്‍കോട്ടും ധരിച്ച് പാല് വാതില്‍ തകര്‍ത്ത് ഓഫിസില്‍ പ്രവേശിച്ച് സി.സി ടി.വിയുടെ ഔട് പുട് യൂനിറ്റ് ടി. വി ഉള്‍പ്പെടെ മോഷ്ടിച്ചു .സി. സി ടി. വി വിയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ ഒരാഴ്ചക്കുള്ളില്‍ തന്നെ കണ്ടെത്തുകയായിരുന്നു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചു.

