Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്, കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്തു വരണം -കെ. മുരളീധരൻ

text_fields
bookmark_border
മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
K Muraleedharan
cancel
Listen to this Article

തിരുവനന്തപുരം: സ്വ​​ർ​​ണം ക​​ട​​ത്തി​​യ കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യനെതിരായ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ. മുരളീധരന്‍ എം.പി. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന്‍റെ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചു. മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. സർക്കാരിന്‍റെ പ്രതിച്ഛായ തകർന്നു. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The thief wants the to come out of the biryani vessel -K Muraleedharan
Next Story