ചോദ്യപേപ്പർ ആവർത്തിച്ചുനൽകിയ അധ്യാപകനെ പരീക്ഷ ചുമതലകളിൽനിന്ന് സ്ഥിരമായി ഡീബാർ ചെയ്യും
text_fieldsതിരുവനന്തപുരം: ബിരുദ പരീക്ഷക്ക് ഒരേ ചോദ്യപേപ്പർ രണ്ടുവർഷം ആവർത്തിച്ചുനൽകിയ അധ്യാപകനെ സർവകലാശാല പരീക്ഷ ചുമതലകളിൽനിന്ന് സ്ഥിരമായി ഡീബാർ ചെയ്യാനും വീണ്ടും പരീക്ഷ നടത്താൻ ചെലവായ തുക അധ്യാപകനിൽനിന്ന് ഈടാക്കാനും കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഈ വിവരം ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർക്കും റിപ്പോർട്ട് ചെയ്യും. അധ്യാപകെൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രൊ-വൈസ് ചാൻസലർ പ്രഫ.പി.പി. അജയകുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കോവിഡ് ബാധിതനായ ഒരു വിദ്യാർഥിക്ക് വേണ്ടി നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക തെറ്റായി നൽകിയതിന് പരീക്ഷ കൺട്രോളറേയും കൺട്രോളറുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരേയും ശക്തമായി താക്കീത് ചെയ്യാനും പരീക്ഷ നടത്തിപ്പിന് ആവശ്യമായ തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

