വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിലിരുത്തി അധ്യാപിക; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: ഒന്നര മണിക്കൂറോളം സാങ്കൽപ്പിക കസേരയിലിരുത്തി വിദ്യാർഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി. തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു. വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

