താമരശ്ശേരി: വയനാട് ചുരത്തിൽ ആറാം വളവിനു സമീപം ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞു. ഇന്നലെ വൈകീട്ട് മൂന്നിനാണ് സംഭവം.
മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ചാലിലേക്കിറങ്ങിയ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഇരുഭാഗത്തും വലിയതോതിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ലോറി കാലിയായതുകൊണ്ട് അനിഷ്ടസംഭവമുണ്ടായില്ല. അഗ്നിരക്ഷാസേന ഓഫിസർ കെ. ജോമിയുടെ നേതൃത്വത്തിൽ കൽപറ്റ അഗ്നിരക്ഷാസേനയും അടിവാരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി വശത്തേക്ക് മാറ്റി.
ഒറ്റവരിയിലൂടെ വാഹനം കടത്തിവിടുന്നുണ്ടെങ്കിലും രാത്രിയും വൻ ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെടുന്നത്.