സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട്, ബംഗാൾ സർക്കാർ പ്രതിനിധികൾ പങ്കെടുക്കും
text_fieldsരണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുങ്ങുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാനവേദി (ചിത്രം: ബിമൽ തമ്പി)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാറുകളുടെ പ്രതിനിധികൾ പങ്കെടുക്കും. തമിഴ്നാട് സർക്കാറിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി തങ്കം തേനരശും ബംഗാൾ സർക്കാറിന്റെ പ്രതിനിധിയായി തൃണമൂൽ കോൺഗ്രസ് എം.പി കാകോലി ഘോഷ് ദസ്തദറും ആണ് പങ്കെടുക്കുക.
തുടർഭരണം നേടിയ ഇടതുമുന്നണി സർക്കാർ വൈകീട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ വിശാലമായ പന്തലിൽ നടക്കുന്ന ചടങ്ങിൽ അധികാരമേൽക്കും. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രേട്ടറിയറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ പെങ്കടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.