സസ്െപൻഷൻ എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു
text_fieldsമലപ്പുറം: എം.ഇ.എസ് പ്രാഥമിക അംഗത്വത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ്റഹ്മാൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ. അബ്ദുൽ ജബ്ബാർ എന്നിവരെ സംസ്ഥാന പ്രസിഡൻറ് സസ്പെൻഡ് ചെയ്ത നടപടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ ചേർന്ന യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നടപടിയെന്ന് യോഗം വിലയിരുത്തി. ഇരുവർക്കുമെതിരായ നടപടിയിൽ അന്വേഷണം നടത്തുന്നതിനായി ഏകാംഗ അന്വേഷണ കമീഷനെയും യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, ട്രഷറർ പ്രഫ. കടവനാട് മുഹമ്മദ്, സി.ടി. സക്കീർ ഹുസൈൻ, കുഞ്ഞിമൊയ്തീൻ കൊടുങ്ങല്ലൂർ, ഡോ. അബൂബക്കർ പട്ടാമ്പി, ഐ.പി. സലാഹുദ്ദീൻ, എ.എം. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.