Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ജീപ്പിൽനിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

text_fields
bookmark_border
police
cancel

തൃശൂർ: തൃശൂരിൽ പൊലീസ് വാഹനത്തിൽനിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.

മദ്യലഹരിയിൽ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇദ്ദേഹത്തെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വാഹനത്തിൽ വിയ്യൂരിലെ ജില്ല പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു.

വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ സോണി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ മൂന്നു ദിവസമായി ചികിത്സയിലായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The suspect jumped from the police jeep and died
Next Story