Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാറിൽ ജലം...

മുല്ലപ്പെരിയാറിൽ ജലം തുറന്നുവിടുന്ന പ്രശ്​നം സുപ്രീംകോടതി നാളെ​ പരിഗണിക്കും

text_fields
bookmark_border
mullaperiyar dam
cancel

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിടുന്നുവെന്ന കേരളത്തി​െൻറ പരാതി വെള്ളിയാഴ്​ച അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തി​െൻറ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്​ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇക്കാര്യം അറിയിച്ചത്​.

ജസ്​റ്റിസ്​ എ.എം. ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നാളെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റു ഹരജികൾ പരിഗണിക്കുന്നത്. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കുക, സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തി​െൻറ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവൽക്കരിക്കുക എന്നീ ആവശ്യങ്ങളാണ്​ കേരളം അപേക്ഷയിലുന്നയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar Case
News Summary - The Supreme Court will consider the issue of releasing water in Mullaperiyar tomorrow
Next Story