Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദീഖ് കാപ്പ​ന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല

text_fields
bookmark_border
സിദ്ദീഖ് കാപ്പ​ന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല
cancel

ന്യൂഡൽഹി: ഹാഥ്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന ഉത്തരവ് നടപ്പാക്കാതെ ചീഫ് ജസ്റ്റിസ് എൻ.വി രമണ പടിയിറങ്ങി.

ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാന്റെ ആവശ്യം അംഗീകരിച്ച് വെള്ളിയാഴ്ച പരിഗണിക്കാൻ ഉത്തരവിറക്കിയിരിന്നു. എന്നാൽ വെള്ളിയാഴ്ച സുപ്രീംകോടതിയുടെ ഒരു ബെഞ്ചിലും കേസ് പട്ടികയിൽ കാപ്പന്റെ ജാമ്യാപേക്ഷ ഉൾപ്പെടുത്തിയില്ല.

അലഹാബാദ് ഹൈകോടതിയുടെ ലക്നോ ബെഞ്ച് 20 ദിവസം മുമ്പാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആ ഉത്തരവും ജയിൽ സൂപ്രണ്ടിന്റെ കസ്റ്റഡി സർട്ടിഫിക്കറ്റും കിട്ടാൻ വൈകിയതാണ് കാരണമെന്നും അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചിരുന്നു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Supreme Court did not consider Siddique Kappan's bail plea
Next Story