Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ല്ല​പ്പെ​രി​യാ​ർ...

മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചേ​ക്കും

text_fields
bookmark_border
Mullaperiyar dam
cancel
Listen to this Article

കേരളവും തമി​ഴ്​നാടും സംയുക്ത ശിപാർശ സമർപ്പിക്കണം

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന സൂ​ച​ന ന​ൽ​കി​യ സു​പ്രീം​കോ​ട​തി, സ​മി​തി​ക്ക് ന​ൽ​കേ​ണ്ട അ​ധി​കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ​ക​ൾ സം​യു​ക്ത​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ കേ​ര​ള-​ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ശി​പാ​ർ​ശ ത​യാ​റാ​ക്കാ​ൻ ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ര​ണ​മെ​ന്നും ജ​സ്റ്റി​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക​ളി​ൽ അ​ന്തി​മ വാ​ദം ര​ണ്ടാം ദി​വ​സ​ത്തി​​ലേ​ക്ക്​ ക​ട​ന്ന​പ്പോ​ഴാ​ണ്​ സം​യു​ക്ത യോ​ഗ​ത്തി​നു​ള്ള സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. സം​യു​ക്ത യോ​ഗ​ത്തി​ന്‍റെ മി​നു​ട്ട്സ് ഹ​ര​ജി​ക​ൾ അ​ടു​ത്ത ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മേ​ൽ​നോ​ട്ട സ​മി​തി​യി​ൽ ച​ർ​ച്ച ന​ട​ക്ക​ട്ടെ​യെ​ന്ന് നി​ല​പാ​ടാ​ണ് കോ​ട​തി എ​ടു​ത്ത​ത്. അ​ണ​ക്കെ​ട്ട്​ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് വി​ദ​ഗ്ധ​രാ​ണെ​ന്നും ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ​നി​ന്ന് ഉ​യ​ർ​ത്തു​ന്ന​ത് നി​ല​വി​ൽ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി തീ​രു​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​വും ത​മി​ഴ്​​നാ​ടു​മാ​യും ഉ​ള്ള സ​മ​വാ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച അ​ന്തി​മ വാ​ദം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ്ര​​ക്രി​യ ശാ​ക്തീ​ക​രി​ക്കേ​ണ്ട​ത്​ കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്​​നാ​ടി​ന്‍റെ​യും ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar Dam
News Summary - The supervisory committee will reconvene on Mullaperiyar Dam
Next Story