കുളിക്കുന്നതിനിടെ ചളിയിൽ അകപ്പെട്ട വിദ്യാർഥി മരിച്ചു
text_fieldsമുക്കം: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടയിൽ ചളിയിൽ അകപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഓമശ്ശേരി കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരൻ മുത്താലം നെടുമ്പോക്കിൽ അബ്ദുറഹ്മാെൻറ മകൻ ഫസലുറഹ്മാനാണ് (14) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.
മുക്കം നഗരസഭ മുത്താലം തെക്കേ പൊയിൽ വയലിൽ നിർമിച്ച കുളത്തിൽ കൂട്ടുകാരോടത്ത് കുളിക്കാനെത്തിയതായിരുന്നു. കാൽ വഴുതി ചളിയിൽ അകപ്പെടുകയായിരുന്നു. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുത്താലം മുഈനുൽ ഇസ്ലാം മദ്റസിലെയും മുക്കം ഹൈസ്കൂളിലേയും ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് വെള്ളിയാഴ്ച ഉച്ചയോടെ മുത്താലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബടക്കും. മാതാവ്: ജുമൈല. സഹോദരങ്ങൾ: ബാസിത്, ആരിഫലി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

