Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വിദ്യാർഥിനി മരിച്ചു
cancel

കൂറ്റനാട്: റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് ജാറം പള്ളിക്ക് ചാലിശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ ബംഗ്ലാവ് കുന്ന് കാരാത്ത് പടി ബാലൻ-ശ്രീലത ദമ്പതികളുടെ മകൾ ശ്രീപ്രിയ (19) ആണ് മരിച്ചത്.

കൂറ്റനാട്-ചാലിശ്ശേരി റോഡിലെ ന്യൂബസാറിൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. ക്ലാസ്സ്‌ കഴിഞ്ഞ് കുന്നംകുളം ഭാഗത്ത് നിന്നു വന്ന ബസിൽനിന്നിറങ്ങി റോഡ് മുറിച്ച് കടക്കവേ കൂറ്റനാട് ഭാഗത്ത് നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: ശ്രീലേഖ, ശ്രീരാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The student died after being hit by a car
Next Story