Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിക്കെട്ടിന്റെ ഘടന...

വെടിക്കെട്ടിന്റെ ഘടന മാറ്റണം, നിരോധിക്കേണ്ടതില്ല​; ലൈറ്റ് ഷോ മതിയെന്ന് അന്വേഷണ കമീഷൻ

text_fields
bookmark_border
വെടിക്കെട്ടിന്റെ ഘടന മാറ്റണം, നിരോധിക്കേണ്ടതില്ല​; ലൈറ്റ് ഷോ മതിയെന്ന് അന്വേഷണ കമീഷൻ
cancel
camera_alt

മു​ണ്ട​ത്തി​ക്കോ​ട് വെടിക്കെട്ട് അപകട സ്ഥലം പൊലീസ് (ഫയൽ)

കൊ​ച്ചി: വെ​ടി​ക്കെ​ട്ടി​ന്‍റെ ഘ​ട​ന മാ​റ്റി​യാ​ൽ അ​പ​ക​ടം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്ത അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ജ​സ്റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. വെ​ടി​ക്കെ​ട്ടി​നെ ലൈ​റ്റ് ഷോ​യാ​ക്കി മാ​റ്റി​യാ​ൽ അ​പ​ക​ട​വ​ും വ്യാ​പ്തി​യും കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​തി​ന് ഊ​ന്ന​ൽ കൊ​ടു​ത്താ​ണ് ക​മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജ​. സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ


അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച തൃ​ശൂ​രി​ലെ​ത്തി ജി​ല്ലാ ക​ല​ക്ട​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി കാ​ണു​ക​യും അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ജ​സ്റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു.

വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ ക​മീ​ഷ​നെ നി​യോ​ഗി​ക്കാ​റു​ണ്ട്. ഒാ​രോ വി​മാ​ന​ദു​ര​ന്ത​ത്തി​നും ഒാ​രോ ക​മീ​ഷ​നാ​ണ്. ക​മീ​ഷ​നു​ക​ളൊ​ന്നും വി​മാ​നം നി​രോ​ധി​ക്ക​ണ​മെ​ന്ന് പ​റ​യി​ല്ല. മു​മ്പ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും വെ​ടി​ക്കെ​ട്ട് തു​ട​രു​ന്നു​ണ്ട്. അ​ത് നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​മീ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത്ത​ര​മൊ​രു ഉ​ദ്ദേ​ശ്യം സ​ർ​ക്കാ​റി​നു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ക​മീ​ഷ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര സ്ഫോ​ട​ന​ത്തെ സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ, ജ​സ്റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യ ഏ​കാം​ഗ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​നെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ ക​രാ​റു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworksMundathikkode Fire Accident
News Summary - The structure of fireworks should be changed -Inquiry commission
Next Story