Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ് കുറുകെ...

തെരുവുനായ് കുറുകെ ചാടി; രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

text_fields
bookmark_border
തെരുവുനായ് കുറുകെ ചാടി; രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
cancel

ആനക്കര: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് യാത്രികര്‍ക്ക് പരിക്ക്. കപ്പൂര്‍ പഞ്ചായത്തിലെ മാരായം കുന്നിലുണ്ടായ അപകടത്തില്‍ കൊള്ളന്നൂർ സ്വദേശി റഹൂഫ്(24) നാണ് പരിക്കേറ്റത്. മുഖത്തും കാലിനും കൈക്കും പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ വട്ടകുന്നിലുണ്ടായ അപകടത്തില്‍ പറക്കുളം ചേക്കോട് സ്വദേശി അമീര്‍ (38)നാണ് പരിക്കേറ്റത്. വെളളിയാഴ്ച രാത്രിയില്‍ ആയിരുന്നു അപകടം. കപ്പൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. ബൈക്കില്‍ പോകുന്നവര്‍ക്ക് നേരേ നായ ചാടുന്നതും പതിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogaccident
News Summary - The street dog jumped across; Two bikers injured
Next Story