Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവ് നായ് സ്കൂട്ടറിന് പിന്നാലെ ഓടി; ആശാവർക്കർക്ക് വീണ് പരിക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: തെരുവുനായ് പിന്നാലെ ഓടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ആശാവർക്കർക്ക് പരിക്കേറ്റു. കുറുമാത്തൂർ പഞ്ചായത്തിലെ ആശാവർക്കറായ കെ.വി. ചന്ദ്രമതിക്കാണ് പരിക്കേറ്റത്. പൂമംഗലം മേലോത്തുംകുന്ന് ജങ്ഷനിലെ കെ.വി. ചന്ദ്രമതി കഴിഞ്ഞ ദിവസം ഗർഭിണികൾക്കുള്ള വിറ്റമിൻ ഗുളിക വിതരണം ചെയ്ത് തിരിച്ചുവരുമ്പോഴാണ് തെരുവുനായ് ഓടിച്ചത്.
ഗുളിക വിതരണം കഴിഞ്ഞതിനുശേഷം ഭർത്താവ് ടി.പി. സുധീർ കുമാറിനൊപ്പം സ്കൂട്ടിയിൽ തിരിച്ചുവരുമ്പോൾ ചവനപ്പുഴയിൽനിന്ന് ഭണ്ഡാരപ്പാറയിലേക്കുള്ള റോഡിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് തെരുവുനായ് സ്കൂട്ടറിന് പിന്നാലെ ഓടിയെത്തിയത്. നിയന്ത്രണം വിട്ട സ്കൂട്ടിയിൽ നിന്നും ചന്ദ്രമതി തെറിച്ചുവീഴുകയായിരുന്നു. ശക്തമായ വീഴ്ചയിൽ മുഖം റോഡിൽ അടിച്ച് മൂക്കിന്റെ എല്ലു പൊട്ടുകയും മുഖത്തും കൈകാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു.
Next Story

