Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി ബാങ്ക് മാനേജർ; ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി

text_fields
bookmark_border
Rijo
cancel

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ റിജോ പൊലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും താനൊന്ന് കത്തി കാട്ടി വിരട്ടിയ ഉടൻ മാറിത്തന്നുവെന്നും റിജോ പൊലീസിനോട് പറഞ്ഞു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണശ്രമത്തിൽ നിന്ന് പിൻമാറുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

ബാങ്കിലെ പണം മുഴുവൻ എടുത്തുകൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നില്ല. ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പാക്കി ബാങ്കിൽ നിന്ന് കടന്നുകളയുകയായിരുന്നുവെന്നും സിജോ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. 15 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് മോഷണം പോയത്. ഇതിൽ 12 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്. റിജോയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനു ശേഷം കോടതിയിൽ ഹാജരാക്കും.

കടങ്ങൾ വീട്ടാനാണ് റിജോ മോഷണം നടത്തിയതെന്നാണ് വിവരം. ഭാര്യ അയക്കുന്ന പണമെല്ലാം ധൂർത്തടിച്ച് തീർന്നതോടെയാണ് കടം കയറിയത്. ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ ആന്‍റണിയെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നഴ്സാണ് റിജോ ആന്‍റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാൾ ധൂർത്തടിക്കുകയായിരുന്നു. ഒടുവിൽ ലക്ഷങ്ങളുടെ കടവും പെരുകി. ഉടൻ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​​ഗേ​ഷ​ൻ ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നോ​ട് പ​ണ​മെ​വി​ടെ എ​ന്ന് ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് മ​ന​സ്സി​ലാ​ക്കി. ഈ ​മു​റി​ഹി​ന്ദി കൂ​ടാ​തെ മ​റ്റൊ​ന്നും ജീ​വ​ന​ക്കാ​രെ മു​റി​യി​ലി​ട്ട് അ​ട​ക്കു​മ്പോ​ഴും ഇ​യാ​ൾ പ​റ​ഞ്ഞിരുന്നി​ല്ല.

കൂ​ടു​ത​ൽ സം​സാ​രി​ക്കാ​തെ ക​ത്തി​യെ​ടു​ത്ത് ചി​ല ആം​ഗ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് കാ​ട്ടി​യ​ത്. ഹി​ന്ദി സം​സാ​രി​ച്ച​തു​കൊ​ണ്ടു മാ​ത്രം ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​വി​ല്ലെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്.​പി അ​ന്നു​ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശം പ​രി​ച​യ​മു​ള്ള​യാ​ളാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ മോഷണം നടന്ന സമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന തീരുമാനത്തിൽ നിന്നാണ് പൊലീസ് പ്രതി​യിലേക്കു​ള്ള യാത്ര ആരംഭിച്ചത്. ഈ നമ്പറുകളും വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുനോക്കുക എന്നത് അതിനേക്കാള്‍ പ്രയാസമേറിയതായി. റോ​ഡി​ൽ​ നി​ന്നു മ​റ്റു​മാ​യു​ള്ള ആ​യി​ര​ത്തോ​ളം ദൃ​ശ്യ​ങ്ങ​ളാണ് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചത്.

സം​സ്ഥാ​ന​ത്തെ ജ​യി​ൽ​മോ​ചി​ത​രാ​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇതിനിടെ, ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു. ടീഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സി.സി.ടി.വികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 37 മണിക്കൂറിനുശേഷം മോഷ്ടാവ് പിടിയിലായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The statement of the accused in Pota Federal Bank robbery case is out
Next Story