Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന തെരഞ്ഞെടുപ്പ്...

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പടിയിറങ്ങി

text_fields
bookmark_border
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പടിയിറങ്ങി
cancel
camera_alt

എ. ​ഷാ​ജ​ഹാ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞു. 2021 മാ​ർ​ച്ച് 31ന് ​ചു​മ​ത​ല​യേ​റ്റ ഇ​ദ്ദേ​ഹം, ത​ന്റെ പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ൽ ക​മീ​ഷ​ന് ല​ഭി​ച്ച വി​ല​മ​തി​ക്കാ​നാ​വാ​ത്ത പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നു​മു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​യും പ്ര​ശം​സി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി സേ​വ​നം ആ​രം​ഭി​ച്ച ഷാ​ജ​ഹാ​ൻ ജി​ല്ല ക​ല​ക്ട​ർ അ​ട​ക്കം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ നി​ര​വ​ധി ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചു.

2000 ബാ​ച്ച്‌ ഐ.​എ.​എ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്‌. 17 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കേ​ന്ദ്ര​​നി​രീ​ക്ഷ​ക​നാ​യി. ആ​റ്റി​ങ്ങ​ൽ മം​ഗ​ല​പു​രം സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്ത്​ ചാ​ല​ക്കു​ഴി റോ​ഡി​ലാ​ണ്​ ഇ​പ്പോ​ൾ താ​മ​സം. ഭാ​ര്യ: ന​ജ്​​മ, മ​ക്ക​ൾ: ഡോ. ​സി​ബ, അ​നീ​സ്​ (പൂ​ജ​പ്പു​ര, ആ​ർ.​ജി.​സി.​ബി).

പ​ക​രം ക​മീ​ഷ​ണ​റാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ പ​ദ​വി​യി​ലേ​ക്ക്​ പ​ക​രം നി​യ​മ​ന​മാ​യി​ല്ല. നി​യ​മ സെ​ക്ര​ട്ട​റി​യും ജി​ല്ല ജ​ഡ്ജി​യു​മാ​യ കെ.​ജി. സ​ന​ൽ​കു​മാ​റി​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ചെ​യ്​​തെ​ങ്കി​ലും ഗ​വ​ർ​ണ​ർ ത​ട​യു​ക​യാ​യി​രു​ന്നു. ജു​ഡീ​ഷ്യ​ൽ സ​ർ​വി​സി​ലു​ള്ള​യാ​ളെ മ​റ്റൊ​രു ത​സ്തി​ക​യി​ലേ​ക്ക്​ നി​യ​മി​ക്കു​ന്ന​തി​ന്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. അ​നു​മ​തി​​യി​ല്ലെ​ന്ന് ചൂ​ണ്ടാ​ക്കാ​ട്ടി​യാ​ണ്​ ഗ​വ​ർ​ണ​ർ നി​യ​മ​ന ശി​പാ​ർ​ശ ത​ട​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State Election Commissioner
News Summary - State Election Commissioner A. Shahjahan steps down
Next Story