Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
text_fieldsbookmark_border
കോഴിക്കോട്: അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. താമരശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സ്ഥാപനത്തിലെ ജീവനക്കാരാണ് തടഞ്ഞത്. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥ സൗമ ഹമീദിന്റെ കാറാണ് തടഞ്ഞത്. സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകനെയും പരിസരവാസിയേയും തടഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകൻ മജീദ് താമരശേരിയെയാണ് തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതോടെ ജീവനക്കാർ പിൻമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

