സ്പീക്കറുടെ ഗൂഢാലോചന അന്വേഷിക്കണം -യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി
text_fieldsആലപ്പുഴ: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ സ്പീക്കർ എ.എൻ.ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. സ്പീക്കറുടെ ഫോൺ കോളുകൾ പരിശോധിക്കണം. മുഖ്യമന്ത്രിയെ കൂടാതെ ആരെയാണ് വിളിച്ചതെന്ന് അന്വേഷിക്കണം. വീണാ ജോർജിന്‍റെ നടനം പാളിയപ്പോഴാണ് ഗൂഢാലോചനയുടെ തിരക്കഥ എ.എം. ഷംസീറും സംവിധാനം പിണറായി വിജയനും നടത്തിയതെന്ന് ബിനു ചുള്ളിയിൽ ആരോപിച്ചു.
സർക്കാറിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ദൃശ്യമാധ്യമങ്ങളിൽ ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നിട്ടില്ല. റെയിൽവേയുടെ സി.സി.ടി.വി ദൃശ്യത്തിലും ഇക്കാര്യമില്ല. ഷംസീറിനെ കണ്ടതിനുശേഷമാണ് ആരോഗ്യമന്ത്രി വേദനയുണ്ടെന്ന് പറയുന്നത്. ആരോഗ്യമേഖല തകർന്നപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

