Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
cancel
camera_alt

അജേഷ്, കുമാരൻ, തങ്കമ്മ

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന്​ ഒളിവിൽ പോയ മകൻ തൂങ്ങിമരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന്​ ഒളിവിൽ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ കുമാരനെയും തങ്കമ്മയെയും വെട്ടേറ്റ നിലയിൽ കണ്ടെത്തുന്നത്. കുമാരൻ മരിച്ചനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തങ്കമ്മയെ പൊലീസ് തൊടുപുഴ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനു ശേഷം കാണാതായ അജേഷിനായി ഇന്നലെ മുതൽ പോലീസ്​ അന്വേഷണം തുടങ്ങിയിരുന്നു. ഇന്ന്​ രാവിലെയാണ്​ അജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The son who killed his parents was found hanged
Next Story