പന്തളത്ത് മുൻ ഏരിയ സെക്രട്ടറിയുടെ മകൻ സി.പി.എം വിട്ടു
text_fieldsപന്തളം: സി.പി.എമ്മിെൻറ പന്തളത്തെ പ്രഥമ ഏരിയ സെക്രട്ടറിയുടെ മകൻ പാർട്ടി വിട്ടു. പന്തളം ഏരിയ സമ്മേളനം ഡിസംബർ 11, 12 തീയതികളിൽ കുരമ്പാലയിൽ നടക്കാൻ ഒരുങ്ങുന്നതിനിെടയാണ് 50 വർഷമായി സി.പി.എമ്മിെൻറ സജീവപ്രവർത്തകനും മുൻ കൗൺസിലറുമായ ഷാ കോടാലിപറമ്പിൽ പാർട്ടിവിട്ടത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കർഷക സംഘത്തിെൻറ ആദ്യകാല ചുമതലക്കാരനുമായ കെ.എ. അബ്ദുൽ കരീമിെൻറ മകനാണ്.
സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഷാ കോടാലിപറമ്പിൽ ഈ കഴിഞ്ഞ പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. പന്തളം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ വെട്ടിനിരത്തിയെന്ന് ആരോപണം ഉയരുന്നുണ്ട്. അരനൂറ്റാണ്ടിലധികമായി പാർട്ടിയിൽ ഉറച്ചുനിന്ന കുടുംബമാണ് ഇവരുേടത്.
മുടിയൂർക്കോണം ലോക്കൽ സമ്മേളനത്തിൽ അബ്ദുൽ കരീമിെൻറ മകൾ റമീ കപൂറിനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. മകൻ ഷാ കോടാലിപ്പറമ്പിലിനെ പരിഗണിക്കുകപോലും ചെയ്യാതിരുന്നതാണ് ഈ കുടുംബം സി.പി.എം ബന്ധം ഉപേക്ഷിക്കാൻ കാരണമായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
വ്യാഴാഴ്ച നടന്ന അബ്ദുൽ കരീം അനുസ്മരണത്തിൽനിന്ന് കുടുംബം വിട്ടുനിന്നു. കടുത്ത നിയന്ത്രണങ്ങളിൽ നടന്ന ലോക്കൽ സമ്മേളനങ്ങളെ കടത്തിവെട്ടി ഏരിയ സമ്മേളനം ചൂടുള്ള ചർച്ചകൾക്ക് വേദിയാകും. പാർട്ടി അവഗണനയെക്കുറിച്ച് ജില്ലസമ്മേളനത്തിന് മുമ്പ് വിശദീകരിക്കുമെന്നും ഷാ കോടാലിപറമ്പിൽ 'മാധ്യമ'ത്തോട് പറഞ്ഞു.