Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ലാപ്പനയിൽ...

ക്ലാപ്പനയിൽ കാടുപിടിച്ച സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border
skelton found in klappana
cancel
camera_alt

ക്ലാ​പ്പ​ന​യി​ൽ ടി.​എ​സ് ക​നാ​ലി​നോ​ട് ചേ​ർ​ന്ന കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്ത്​ പൊ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ചേ​ർ​ന്ന് അ​സ്ഥി​കൂ​ട​ത്തി​െൻറ ഭാ​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

ഓ​ച്ചി​റ: വ​ള്ളി​ക്കാ​വി​ന് വ​ട​ക്ക്് ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്നി​മ​ണ്ണേ​ൽ ക​ട​വി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ടി.​എ​സ് ക​നാ​ലി​നോ​ട് ചേ​ർ​ന്ന കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​ണ്​ പു​രു​ഷ​െൻറ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും അ​ഴു​കി തീ​ർ​ന്ന് ത​ല​യോ​ട്ടി​യും എ​ല്ലു​ക​ളും മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ലം എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പം കാ​വി നി​റ​ത്തി​ലു​ള്ള കൈ​ലി​യും വ​ര​ക​ളു​ള്ള ഷ​ർ​ട്ടും ക​ണ്ടെ​ത്തി.

സ​മീ​പ​ത്തെ മ​ര​ത്തി​െൻറ ചെ​റു​ശി​ഖ​ര​ത്തി​ൽ ക​യ​ർ കെ​ട്ടി​യി​ട്ട നി​ല​യി​ലു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ത്തു​നി​ന്നും ​​േഫാ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ച്ചി​റ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Klappanaskeleton found
News Summary - The skeleton was found in a wooded area in Klappana
Next Story