മയക്കുമരുന്ന് മാഫിയയെ തളക്കണെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം : നാടിനെ നരകമാക്കുന്ന മയക്കുമരുന്ന് മാഫിയയെ തളക്കുക, മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാന സർക്കാർ നയം പിൻവലിക്കുക, കുഞ്ഞുങ്ങളുടെയും സ്ത്രീകൾകളുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് വനിതകൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ് സമരം മാർച്ച് ഉൽഘാടനം ചെയ്തു.
സംഘടന സംസ്ഥാന പ്രസിഡന്റ് എസ്. സൗഭാഗ്യകുമാരി അദ്ധ്യക്ഷത വഹിച്ചു. ചെറുരശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്സി മാത്യു, മഹിളാ സാംസ്കാരിക സംഘടനയുടെ പ്രസിസന്റ് ഷൈല കെ. ജോൺ, സ്ത്രീസുരക്ഷ സമിതി ജനറൽ സെക്രട്ടറി മിനി കെ.ഫിലിപ്പ്, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി റോസമ്മ, ഇന്ദിര ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. ബീവി സ്വാഗതവും സെക്രട്ടേറിയറ്റംഗം എ.സബൂറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

