സെക്രട്ടേറിയറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിതി. സെക്രട്ടേറിയറ്റ് സർbrസ് ഇന്ന് നേരിടുന്ന വിഷയങ്ങളാണ് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചത്.
കുടിശികയായ നാലു ഗഡു (11ശതമാനം) ക്ഷാമബത്ത അനുവദിക്കണം, മരവിപ്പിച്ച സറണ്ടർ ഉടൻ പുനസ്ഥാപിക്കണം, എല്ലാ ജീവനക്കാരേയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പരിധിയിൽ കൊണ്ടുവരണം, സെക്രട്ടേറിയറ്റ് സർവീസിൽ നിന്നും കൂടുതൽ തസ്തികകൾ കെ.എ.എസിന് വേണ്ടി കവർന്നെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം, ജീവനക്കാരെ ബന്ധികളാക്കുന്ന 'ആക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം, ഇക്കാര്യം സർവീസ് സംഘടനകളുമായി ചർച്ച നടത്തണം, വിവിധ തസ്തികകളിലേക്ക് പ്രൊമോഷനുകൾ നൽകുന്നതിലെ അനാവശ്യകാല താമസം ഒഴിവാക്കണം, പൊതുഭരണ സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്റന്റ് -കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകൾ സെക്രട്ടറിയറ്റ് സർവീസിൽ ആവശ്യമില്ലെന്ന പഠന റിപ്പോർട്ട് തള്ളിക്കളയണം, സെക്രട്ടേറിയറ്റ് സർവീസിലെ ഉദ്യോഗസ്ഥ ശ്രേണി വെട്ടി കുറച്ച്, സെക്രട്ടേറിയറ്റ് സർവീസിന്റെ പ്രധാന്യവും പരിശോധനകളിലെ സുതാര്യതയും ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങി 22 ആവശ്യങ്ങളുന്നിയാണ് നിവേദനം നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ജ്യോതിഷും ജനറൽ സെക്രട്ടറി സി.എസ്.ശരത്ചന്ദ്രനും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

