Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ രണ്ടാംവട്ട പരീക്ഷണ ഓട്ടം തുടങ്ങി; ഇത്തവണ കാസർകോട് വരെ

text_fields
bookmark_border
vande bharat express
cancel
camera_alt

Representational Image 

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ രണ്ടാംവട്ട പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.20നാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. കാസർകോട് വരെയായിരിക്കും വന്ദേ ഭാരതിന്‍റെ രണ്ടാംവട്ട പരീക്ഷണ ഓട്ടം. കാസർകോട് നിന്ന് ഉച്ചക്ക് തന്നെ ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തും.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 7 മണിക്കൂർ 10 മിനിട്ട് കൊണ്ട് ട്രെയിൻ ഒന്നാംവട്ട പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. തുടർന്നാണ് ട്രെയിനിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ റെയിൽവേ മന്ത്രി തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുമെന്ന് വ്യക്തമാക്കിയത്.

തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലെത്തെത്തിയ ട്രെയിൻ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂർ 16 മിനിട്ടായിരുന്നു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് പ്രഖ്യാപിച്ചിരുന്നു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയും. രണ്ടാംവട്ട ഓട്ടത്തിന് ശേഷം നിരക്കിൽ അന്തിമ പ്രഖ്യാപനമുണ്ടാകും.

ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചും 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചുമാണ് ഉണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റ് വീതമുള്ള രണ്ട് കോച്ചുകൾ വേറെയുമുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The second trial run of Vande Bharat Express has started
Next Story