Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കടലിൽ നിന്ന്...

'കടലിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മരക്കുറ്റിയിൽ തളച്ചിട്ട ജീവൻ, അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ'

text_fields
bookmark_border
കടലിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മരക്കുറ്റിയിൽ തളച്ചിട്ട ജീവൻ, അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ
cancel
camera_alt

തീ​രക്കട​ലി​ൽ ചീ​ന​വ​ല​യു​ടെ മ​ര​ക്കു​റ്റി​യി​ൽ കു​ടു​ങ്ങി​യ ഉ​ടു​മ്പ്

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറത്തെത്തുന്ന സഞ്ചാരികളുടെയും നാട്ടുകാരുടെയും മനം വേദനിപ്പിക്കുന്ന കാഴ്ചയായി മാറിയിരിക്കയാണ് നാല് അടിയോളം നീളം വരുന്ന ഉടുമ്പ്. നോർത്ത് കടപ്പുറത്ത് ബാസ്റ്റിൻ ബംഗ്ലാവിന് പിറക് വശത്തെ തീരക്കടലിൽ പണിതീരാത്ത ഒരു ചീനവലയുടെ ആറടി ഉയരമുള്ള മരകുറ്റിക്ക് മുകളിൽ കയറി കഴിഞ്ഞ നാല് ദിവസമായി കുടുങ്ങിക്കിടക്കുകയാണ് ഈ ഉടുമ്പ്.

കടലിലൂടെ ഒഴുകി എത്തിയ ഈ ഉടുമ്പ് ജീവൻരക്ഷാർത്ഥം മരക്കുറ്റിയിൽ കയറിയതാവാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇറങ്ങിയാൽ വീണ്ടും കടലിൽ വീഴുമോ എന്ന ഭയത്താൽ കഴിയുകയാണ് ഉടുമ്പ്. ഭയം മൂലം കാര്യമായി ശരീരം അനക്കാതെ ഒരേ ഇരുപ്പ് ഇരിക്കുകയാണ് ഉടുമ്പ്. പലരും കണ്ടുപോകുന്നതല്ലാതെ രക്ഷാപ്രവർത്തനം ഏറെ അപകടം നിറഞ്ഞതിനാൽ ശ്രമം നടത്തുന്നില്ല.

ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഏറെ അവശനാണ് ഉടുമ്പ്. ഇതിന്‍റെ ജീവൻ രക്ഷിക്കാനുള്ള നടപടി അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watersearefugetrunkrushedseeking
News Summary - 'കടലിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മരക്കുറ്റിയിൽ തളച്ചിട്ട ജീവൻ, അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ'
Next Story