Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോക്കോൾ മാറി നിന്നു; സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നൽകിയത് കൈയിൽ തന്നെ
text_fieldsbookmark_border
തൃശൂർ: മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണത്തിലെ കോവിഡ് പ്രോട്ടോകോളും ജാഗ്രതയും കേരള സംഗീത നാടക അക്കാദമി പുരസ്കാര സമർപ്പണത്തിൽ 'മാറി നിന്നു'. ചലച്ചിത്ര പുരസ്കാര സമർപ്പണത്തിലെ കരുതലിനെ ന്യായീകരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത പുരസ്കാര ജേതാക്കൾക്കെല്ലാം കൈയിലാണ് സമ്മാനം നൽകിയത്.
കൈയുറ ധരിച്ച ചെയർപേഴ്സൺ പരിപാടിയിൽ പങ്കെടുത്തത്. സംഗീത നാടക അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സാഹിത്യം, ലളിത കല അക്കാദമികളുടെ ഭാരവാഹികളും പങ്കെടുത്തു. ഫെലോഷിപ്പുകളും അവാർഡുകളും ഗുരുപൂജ പുരസ്കാരങ്ങളുമാണ് സമ്മാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

