Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​മ​സ്ത ശ​താ​ബ്ദി...

സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​ സ​മ്മേ​ള​ന​ത്തി​ന് തുടക്കം

text_fields
bookmark_border
സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​ സ​മ്മേ​ള​ന​ത്തി​ന് തുടക്കം
cancel
camera_alt

സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്നു

കു​ണി​യ (കാ​സ​ര്‍കോ​ട്): സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് പ​താ​ക​ക​ളു​യ​ര്‍ന്നു. കു​ണി​യ​യി​ലെ പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ സ​മ​സ്ത പ്ര​സി​ഡ​ന്റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​താ​ക​യു​യ​ര്‍ത്തി. കോ​ഴി​ക്കോ​ട് വ​ര​ക്ക​ല്‍ മ​ഖാ​മി​ല്‍നി​ന്നെ​ത്തി​ച്ച പ​താ​ക​യാ​ണ് ജി​ഫ്രി ത​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​യ​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​ച്ച 99 പ​താ​ക​ക​ളും പി​ന്നാ​ലെ ഉ​യ​ര്‍ന്നു. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​ങ്ങ​ളും സാ​ദാ​ത്തീ​ങ്ങ​ളും പോ​ഷ​ക​സം​ഘ​ട​ന നേ​താ​ക്ക​ളും ചേ​ര്‍ന്നാ​ണ് 99 പ​താ​ക​ക​ള്‍ ഉ​യ​ര്‍ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ത​ള​ങ്ക​ര മാ​ലി​ക് ദീ​നാ​ര്‍ മ​ഖാ​മി​ല്‍നി​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി പു​റ​പ്പെ​ട്ട പ​താ​ക​വാ​ഹ​ക യാ​ത്ര പെ​രി​യാ​ട്ടു​ട​ക്ക​ത്തി​ല്‍നി​ന്ന് സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് വി​ഖാ​യ വ​ള​ന്റി​യ​ര്‍ റൂ​ട്ട് മാ​ര്‍ച്ചാ​യാ​ണ് കു​ണി​യ​യി​ലെ പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ എ​ത്തി​ച്ച​ത്.

സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍, ട്ര​ഷ​റ​ര്‍ പി.​പി. ഉ​മ​ര്‍ മു​സ്‍ലി​യാ​ര്‍ കൊ​യ്യോ​ട്, സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍, പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കു​മ്പോ​ല്‍ അ​ലി ത​ങ്ങ​ള്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​ട്ടി​ന് വൈ​കീ​ട്ട് നാ​ലി​ന് ജ​ന​ല​ക്ഷ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഈ​ജി​പ്ത് അ​ല്‍അ​സ്ഹ​ര്‍ സ​ർ​വ​ക​ലാ​ശാ​ല റെ​ക്ട​ര്‍ ഡോ. ​സ​ലാ​മ ജു​മു​അ ദാ​വൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ ശ​താ​ബ്ദി സ​ന്ദേ​ശം ന​ല്‍കും. സ​മ​സ്ത സെ​ന്റി​ന​റി അ​വാ​ര്‍ഡ് ലു​ലു ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സു​ഫ​ലി​ക്ക് സ​മ്മാ​നി​ക്കും.

കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍, കേ​ര​ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ബം​ഗ​ളൂ​രു ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്‍.​എ. ഹാ​രി​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. കു​ണി​യ ഗ്രൂ​പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് ചെ​യ​ര്‍മാ​ന്‍ ഇ​ബ്രാ​ഹീം അ​ഹ​മ്മ​ദ​ലി ഹാ​ജി കു​ണി​യ​ക്ക് ഉ​പ​ഹാ​ര​സ​മ​ര്‍പ്പ​ണം ന​ട​ത്തും.

ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ പ​ണ്ഡി​ത​ന്മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, നേ​താ​ക്ക​ള്‍, വി​ദേ​ശ​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaInternational ConferenceKasaragod
News Summary - Samastha Centenary International Conference begins
Next Story