Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസച്ചാർ കമ്മിറ്റി...

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിപൂർണമായി നടപ്പിലാക്കണം: ഇഖ്‌റ-എം.എസ്.എഫ്

text_fields
bookmark_border
സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിപൂർണമായി നടപ്പിലാക്കണം: ഇഖ്‌റ-എം.എസ്.എഫ്
cancel

തിരുവനന്തപുരം: 80:20 വിഷയവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടേണ്ടതാണെന്ന് എം.എസ്.എഫിന്‍റെ ഗവേഷക വിദ്യാർഥി കൂട്ടായ്മയായ ഇഖ്‌റ ആവശ്യപ്പെട്ടു. യു.പി.എ സർക്കാറിന്‍റെ കാലത്ത് നടത്തിയ സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എല്ലാ സംസ്​ഥാനങ്ങളിലും മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ കേരളത്തിൽ നിലച്ചിരിക്കുന്നത്.

2011ൽ എൽ.ഡി.എഫ്​ സർക്കാർ പാലോളി കമ്മീഷൻ ഇടപെടലിലൂടെ നടത്തിയ രാഷ്​ട്രീയപ്രേരിതമായ വഞ്ചനയുടെ ഫലമെന്നോണം മുസ്​ലിം സമൂഹത്തിനു ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾക്ക് പോലും കോടതിയിൽ പോകേണ്ട അവസ്ഥ സർക്കാർ വരുത്താതിരിക്കണം. പത്ത് വർഷം മുമ്പ് തങ്ങൾക്ക് ലഭിക്കേണ്ടതിൽ നിന്നും 20 ശതമാനം അവശ-പിന്നാക്കക്കാരായ സഹോദര സമുദായങ്ങളിലുള്ളവർക്ക് നൽകിയപ്പോൾ പോലും സന്തോഷത്തോടെ അത് അംഗീകരിച്ചവരാണ്​ മുസ്​ലിംകൾ എന്നത്​ മറക്കരുത്​.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുന്നത് മുസ്​ലിം സമുദായത്തെ വീണ്ടും വഞ്ചിക്കുന്നതിനു തുല്യമാണ്. സമിതിയുടെ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള കാലതാമസം ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത കെ.ടി. ജലീലിന്‍റെയും ഇടതുപക്ഷ സർക്കാറിന്‍റെയും കുറ്റകരമായ മൗനത്തി​ന്‍റെയും വസ്തുതകൾ യഥാവിധി നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാത്തതിന്‍റെ അടിസ്ഥാനത്തിലുമാണ് ഈ വിധിയുണ്ടായിരിക്കുന്നത്. 100 ശതമാനം മുസ്​ലിം സമുദായത്തിന് ലഭിക്കേണ്ട ഈ കാര്യത്തിൽ, ഇനി ഹൈുകാടതി നിലപാട് അടിസ്ഥാനമാക്കിയാൽ അത് ഒട്ടനവധി നിയമ പ്രശ്നങ്ങൾ വരുംകാലങ്ങളിൽ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.

അതിനാൽ ഈ വിഷയത്തിൽ സർക്കാർ അപ്പീൽ പോകണം. എത്രയും പെട്ടെന്ന് പുതിയൊരു വകുപ്പ് തന്നെ രൂപീകരിച്ച് സച്ചാർ കമ്മീഷൻ റിപ്പോർട്ട് യഥാർഥത്തിൽ നടപ്പിലാക്കുകയും പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ധവളപത്രം ഇറക്കുകയും വേണമെന്നും ഇഖ്​റ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachar committee reportiqra-msf
News Summary - The Sachar Committee report should be fully implemented-Iqra
Next Story