Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിലെ ആർ.എസ്.എസ് ഫ്രാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത് -കെ. മുരളീധരൻ

text_fields
bookmark_border
കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ മന്ത്രിക്ക് ഒരു വ്യക്തതയില്ല
k muraleedharan
cancel

തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി ബന്ധം യു.ഡി.എഫ് നേരത്തെ സൂചിപ്പിച്ചതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പൊലീസിൽ ആർ.എസ്.എസ് വിഭാഗം എന്ന ആനി രാജയുടെ വിമർശനം ഇതിന് തെളിവാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് വാങ്ങിയാണ് എൽ.ഡി.എഫ് വിജയിച്ചതെന്ന ആരോപണത്തിന് ആനിരാജയുടെ പ്രസ്താവന അടിവരയിടുന്നുവെന്നും മുരളീധരൻ പറഞ്ഞു.

പൊലീസിലെ ആർ.എസ്.എസ് ഫ്രാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത്. സംസ്ഥാനത്ത് ബാലപീഡനം നടത്താൻ നേതൃത്വം നൽകുന്നത് കേരളാ പൊലീസ് ആണെന്നും മുരളീധരൻ പറഞ്ഞു.

കോവിഡ് പ്രതിരോധ കാര്യത്തിൽ ആരോഗ്യ മന്ത്രിക്ക് ഒരു വ്യക്തതയും ഇല്ലെന്ന് മുരളീധരൻ പറഞ്ഞു. വാർത്തകൾ നോക്കി വായിച്ച ശീലംവെച്ച് ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് വാ‍യിക്കുക മാത്രമാണ് മന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The RSS faction in the police is harassing women and children -K. Muraleedharan
Next Story