Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണി ട്രാപ്പിൽപെടുത്തി...

ഹണി ട്രാപ്പിൽപെടുത്തി കവർച്ച​ദമ്പതികളെ തെളിവെടുപ്പിന് തമിഴ്നാട്ടിൽ കൊണ്ടുപോകും

text_fields
bookmark_border
ഹണി ട്രാപ്പിൽപെടുത്തി കവർച്ച​ദമ്പതികളെ തെളിവെടുപ്പിന് തമിഴ്നാട്ടിൽ കൊണ്ടുപോകും
cancel

ചെ​ങ്ങ​ന്നൂ​ർ: ഹ​ണി ട്രാ​പ്പി​ൽ​പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ദ​മ്പ​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന്​ ത​മി​ഴ്​​നാ​ട്ടി​ൽ കൊ​ണ്ടു​പോ​കും. ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ സ്വ​ദേ​ശി രാ​ഖി (31), ഭ​ർ​ത്താ​വ് പ​ന്ത​ളം കു​ര​മ്പാ​ല സ്വ​ദേ​ശി ര​തീ​ഷ് എ​സ്. നാ​യ​ർ (36) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

18നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ഫേ​സ്​​ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച്​ ചേ​ർ​ത്ത​ല തു​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​െൻറ അ​ഞ്ച​ര പ​വ​ൻ മാ​ല​യും മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ ലോ​ഡ്ജ് മു​റി​യി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി അ​പ​ഹ​രി​ച്ച​ത്. അ​ന്നു​ത​ന്നെ രാ​ത്രി ദ​മ്പ​തി​ക​ൾ കാ​റി​ൽ ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തി. പി​റ്റേ​ന്ന്​ സ്വ​ർ​ണം വി​റ്റ​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ഇ​രു​വ​രും പ​ഴ​നി​യി​ലേ​ക്ക് മു​ങ്ങി.

ഫേ​സ്​​ബു​ക്കി​ലൂ​ടെ ഒ​രു മാ​സ​ത്തെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ് തു​റ​വൂ​ർ സ്വ​ദേ​ശി​യെ രാ​ഖി ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​ന്ന​ര മാ​സ​മേ ആ​യു​ള്ളൂ.

ജൂ​നി​യ​റാ​യി സ്കൂ​ളി​ൽ പ​ഠി​ച്ച​താ​ണെ​ന്നും കാ​ണാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ളു​മാ​യി രാ​ഖി ഫേ​സ്​ ബു​ക്കി​ലൂ​ടെ ചാ​റ്റി​ങ്​ ന​ട​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​രി​ൽ ബ​ന്ധു​വി​െൻറ വി​വാ​ഹ​പ്പാ​ർ​ട്ടി​യു​ണ്ടെ​ന്നും അ​വി​ടെ വ​ന്ന്​ കാ​ണ​ണ​മെ​ന്നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. 18ന്​ ​ഉ​ച്ച​യോ​ടെ യു​വാ​വ്​ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി. അ​തി​നു​മു​മ്പ്​ ചെ​ങ്ങ​ന്നൂ​ർ ഗ​വ.​ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ ദ​മ്പ​തി​ക​ൾ മു​റി​യെ​ടു​ത്തി​രു​ന്നു. വി​വി​ധ പേ​രു​ക​ളി​ൽ ഫേ​സ് ബു​ക്ക് ഐ.​ഡി ഉ​ണ്ടാ​ക്കി​യാ​ണ്​ രാ​ഖി ഇ​ര​ക​ളെ വ​ല​യി​ലാ​ക്കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naducouplerobbedevidence
News Summary - The robbed couple will be taken to Tamil Nadu for evidence
Next Story