പാവറട്ടി (തൃശൂർ): സാമൂഹികക്ഷേമ വകുപ്പ് സംരക്ഷണത്തിനായി ഏറ്റെടുത്ത സ്ത്രീ മരിച്ചത് ബന്ധുക്കൾ അറിഞ്ഞത് 15 ദിവസത്തിന് ശേഷം. ഭക്ഷണ സാധനം പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അജ്ഞാത മൃതദേഹം സംബന്ധിച്ച ചിത്രവും വാർത്തയും ശ്രദ്ധയിൽപെട്ട ബന്ധു പഞ്ചായത്ത് അധികൃതരെ അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കോവിഡ് രോഗിയായിരുന്ന മുണ്ടന്തറ കണ്ടുവിെൻറ മകൾ ഗീതയെ (55) കഴിഞ്ഞ ജൂലൈ 30നാണ് കാലിലെ വ്രണത്തിൽ പുഴുവരിച്ച് അവശയായി എളവള്ളി ഉല്ലാസ് നഗറിലെ റോഡിൽ കെണ്ടത്തിയത്. ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്താൻ പഞ്ചായത്തിെൻറ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പ് ഇവരെ ഏറ്റെടുത്ത് കൊണ്ടുപോവുകയായിരുന്നു.
സെപ്റ്റംബർ 22നാണ് ഗീത മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾ ഏറ്റെടുത്ത് എളവള്ളിയിൽ സംസ്കരിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജിനും പഞ്ചായത്തിനും സാമൂഹിക നീതി വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരം ആരംഭിച്ചു. വിശദ അേന്വഷണം ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡൻറ് സി.ജെ. സ്റ്റാൻലി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.