മയക്കുമരുന്ന് കേസിലെ സ്ഥിരംപ്രതിയെ കരുതൽ തടങ്കലിലാക്കി
text_fieldsആലുവ: മയക്കുമരുന്ന് കേസിലെ സ്ഥിരംപ്രതിയെ കരുതൽ തടങ്കലിലാക്കി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസിനെയാണ്(46) പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ആക്ട് (പിറ്റ് എൻ.ഡി.പി.എസ് ആക്ട്) പ്രകാരം കരുതൽ തടങ്കലിലാക്കിയത്.
മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവരെ കരുതൽ തടങ്കലിൽ വെക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2021 നവംബറിൽ അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്.
രണ്ട് കേസുകൾ ശിക്ഷിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വിചാരണഘട്ടത്തിലുമാണ്. ജില്ലയിൽ ആദ്യമായാണ് ഒരാളെ മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.The regular accused in the drug case was remanded in custody
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

