സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാർ -ഗവർണർ
text_fieldsഗവർണർ
ആരിഫ്
മുഹമ്മദ് ഖാൻ
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ നയമാണെന്നും പ്രതിസന്ധി കാലത്തും ധൂർത്തിന് കുറവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാന്‍മാത്രമാണ് യാത്ര.
മൂന്നര ലക്ഷത്തിലധികം പരാതികള്‍ കിട്ടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഒരു പരാതിപോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കലക്ടറേറ്റുകളിലോ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും ഉണ്ടായതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തി. കേരള സര്‍വകലാശാല സെനറ്റിലേക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്ന് ആര്‍ക്കും തന്നെ നിര്‍ബന്ധിക്കാനാവില്ല. താന്‍ അതു വിവേചന അധികാരം ഉപയോഗിച്ച് നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്റെ വിവേചന അധികാരം എങ്ങനെ ഉപയോഗിച്ചെന്ന് ആരോടും പറയേണ്ട കാര്യമില്ല. താന്‍ ആരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്നതില്‍ ഇവര്‍ക്കെന്ത് കാര്യം? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലജ്ജയില്ല. ഇന്നയാളെ നാമനിര്‍ദേശം ചെയ്യാമോ എന്നു ചോദിച്ചു ധനമന്ത്രി എന്റെയടുത്ത് വന്നിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.താന്‍ എന്തുകൊണ്ട് അവരെ തിരഞ്ഞെടുത്തു എന്നത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ബി.ജെ.പി.യും ആര്‍.എസ്.എസും നല്‍കിയ പേരുകളാണ് നിര്‍ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

