Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

18 അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ

text_fields
bookmark_border
എൻ.ഡി.പി.എസ് കേസുകളുടെ വിചാരണക്കായി മൂന്ന് പുതിയ കോടതികൾ
18 അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ
cancel

തിരുവനന്തപുരം: പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം. 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറു മാസത്തേക്ക് കൂടി നീട്ടുന്നത്.

മന്ത്രിസഭ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. അധ്യാപക നിയമനം തേടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികൾക്ക് നൽകിയ വാക്കാണ് സർക്കാണ് പാലിച്ചത്.

പ്രൈമറി മുതൽ എച്ച്.എസ്.എസ്.ടി വരെയുള്ള റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് നീട്ടിയത്. പലകാരണങ്ങളാൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാലാണ് കാലാവധി നീട്ടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണക്കായി മൂന്ന് പുതിയ കോടതികൾ ആരംഭിക്കും. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് കോടതി ആരംഭിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ എല്ലാ കോടതികളിലും 11 പേർക്ക് സ്ഥിരനിയമനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും വളരെ കുറച്ചുനിയമനം മാത്രമാണു നടന്നതെന്നായിരുന്നു പരാതി.

പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറക്കണമെന്നും ഡിവിഷന്‍ ഫോള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ച്, വിരമിക്കല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The rank list for 18 teacher posts will be extended
Next Story