Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യസഭ വിശ്രമസ്ഥലമല്ല, പോരാട്ടം നടത്തേണ്ട സമയം; പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് ഷാഫി പറമ്പിൽ

text_fields
bookmark_border
Shafi Parambil
cancel

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി സംബന്ധിച്ച് പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഇതുവരെ അവസരം ലഭിക്കാത്ത പുതുമുഖങ്ങൾക്ക് രാജ്യസഭ സീറ്റിൽ അവസരം നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

രാജ്യസഭ വിശ്രമസ്ഥലമല്ല. പോരാട്ടം നടത്തേണ്ട സമയമാണ്. കോൺഗ്രസുകാരൻ തന്നെ രാജ്യസഭയിലേക്ക് പോകണം. രാജ്യസഭ സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച് യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

കേന്ദ്രമന്ത്രി, എം.പി, എം.എൽ.എ സ്ഥാനങ്ങൾ ലഭിച്ചവരെയല്ല ഇത്തവണ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടത്. കഴിവും യോഗ്യതയും അവസരവും ഉണ്ടായിട്ടും നിർഭാഗ്യം കൊണ്ട് അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ പരിഗണിക്കണമെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Rajya Sabha is not a resting place, it is time to fight - Shafi Parambil
Next Story