Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sio book
cancel
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് പ്രതിഷേധ പുസ്തകം പുറത്തിറക്കി

text_fields
bookmark_border

മലപ്പുറം: ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്‍റെ (ഐ.സി.എച്ച്​.ആർ) രക്തസാക്ഷി നീഘണ്ടുവിൽനിന്ന് കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം.​ അംജദ് അലി പ്രമുഖ ചരിത്രകാരനും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ അലവി കക്കാടന്​ നൽകി പ്രകാശനം ചെയ്തു.

മലപ്പുറം പ്രസ്​ ക്ലബിൽ നടന്ന പ്രകാശന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്​ദുൽ ഹകീം നദ്‌വി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ്, എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിൻറ്​ സെക്രട്ടറി സഹൽ ബാസ് തുടങ്ങിയവർ പങ്കെടുത്തു.

മലബാർ സമരം ഹിന്ദുത്വ രാഷ്​ട്രീയത്തെ പല രീതിയിൽ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ട്‌ തന്നെ സംഘ്‌ ഭരണകൂടത്തിന്‍റെ രക്തസാക്ഷി നിഘണ്ടുവിൽ മാപ്പിള പോരാളികളെ ഉൾക്കൊള്ളാൻ കഴിയില്ലായെന്നും അംജദ്‌ അലി പറഞ്ഞു.

സംഘ്‌ പരിവാറിന്‍റെ ഗുഡ്‌ ലിസ്റ്റിൽ ഇല്ലെന്നത്‌ തന്നെയാണ്​ വാരിയൻ കുന്നന്‍റെയും ആലി മുസ്​ലിയാരുടെയും മഹത്വം. സംഘ്‌ ചരിത്രാഖ്യാനത്തിൽനിന്ന്​ നീക്കം ചെയ്യപ്പെട്ടതിന്‍റെ പേരിൽ തന്നെയാകും ചരിത്രം കൂടുതൽ കാലം അവരെ ഓർക്കുക. അതുകൊണ്ട്‌ തന്നെ ഐ.സി.എച്ച്‌.ആർ വെട്ടിമാറ്റുന്ന മാപ്പിള രക്തസാക്ഷികളുടെ പേരുകൾ പറഞ്ഞുകൊണ്ടിരിക്കുക എന്നത്‌ ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണെന്നും അദ്ദേഹം പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar rebellion
News Summary - The protest book was published by codifying the names of the martyrs of the Malabar struggle
Next Story