കനത്ത മഴ; കാസർകോട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
text_fieldsതിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്കെടുതികൾ ഏറെ രൂക്ഷമായത്. കാസർകോട് ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
തളിപ്പറമ്പിൽ കനത്ത മഴയിൽ തെങ്ങ് വീണ് നാല് പേർക്ക് പരിക്കേറ്റു. പന്നിയൂര്‍ കൂവങ്കുന്നില്‍ പുഞ്ചയില്‍ ജെയിംസിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണാണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റത്. കനത്ത മഴയെ തുടർന്ന്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്.
കാസർകോട് കുമ്പളയിൽ എട്ടുവയസുകാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
കുമ്പള: ബന്തിയോട് കൊക്കച്ചാലിൽ എട്ടുവയസുകാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് സമീപത്തുള്ള തോട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഒഴുകിപ്പോയിരിക്കാം എന്ന നിഗമനത്തിൽ കൂടുതൽ സ്ഥലത്തേക്ക് തിരച്ചിൽ വ്യാപിപ്പിച്ചതോടെയാണ് ഒന്നര കിലോമീറ്റർ അകലെ കുടുങ്ങിക്കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്.
പുറത്തെടുക്കുമ്പോൾ വളരെ അവശനിലയിൽ ആയിരുന്നു കുട്ടി. ഉടൻ തന്നെ ബന്ധോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

