Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനുപാതിക സീറ്റ്​ വർധന;...

ആനുപാതിക സീറ്റ്​ വർധന; 47,190 പ്ലസ്​ വൺ സീറ്റ്​ വർധിക്കും

text_fields
bookmark_border
ആനുപാതിക സീറ്റ്​ വർധന; 47,190 പ്ലസ്​ വൺ സീറ്റ്​ വർധിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ 47190 സീ​റ്റ്​ വ​ർ​ധി​ക്കും. സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ സ​മ​ർ​പ്പി​ച്ച​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. കാ​സ​ർ​കോ​ട്​ മു​ത​ൽ പാ​ല​ക്കാ​ട്​ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം.

തൃ​ശൂ​ർ​മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​യും. സീ​റ്റി​െൻറ കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും ഇ​ത്ത​വ​ണ 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ ശി​പാ​ർ​ശ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മു​ള്ള സീ​റ്റ്​ വ​ർ​ധ​ന ന​ട​പ്പാ​ക്കി​യാ​ൽ അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലേ​ത്​ ഉ​ൾ​െ​പ്പ​ടെ മൊ​ത്തം പ്ല​സ്​ വ​ൺ സീ​റ്റ്​ 408497 ആ​യി വ​ർ​ധി​ക്കും. നി​ല​വി​ൽ 361307 സീ​റ്റാ​ണു​ള്ള​ത്. ഇ​തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 141050 സീ​റ്റും എ​യ്​​ഡ​ഡി​ൽ 165100 ഉം ​അ​ൺ എ​യ്​​ഡ​ഡി​ൽ 55157 ഉം ​സീ​റ്റാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​വും അ​വ​ശേ​ഷി​ക്കു​ന്ന ഏ​ഴ്​ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​ന​വും സീ​റ്റ്​ വ​ർ​ധി​പ്പി​ച്ചാ​ൽ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 23065ഉം ​എ​യ്​​ഡ​ഡി​ൽ 24125 ഉം ​സീ​റ്റ്​ വ​ർ​ധി​ക്കും. ഇ​തോ​ടെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ ആ​കെ സീ​റ്റു​ക​ൾ 164115 ഉം ​എ​യ്​​ഡ​ഡി​ൽ 189225 ഉം ​ആ​കും. അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന അ​നു​വ​ദി​ക്കി​ല്ല. ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന ന​ട​പ്പാ​ക്കി​യാ​ലും മ​ല​പ്പു​റം ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ സീ​റ്റ്​ ക്ഷാ​മം ബാ​ക്കി​യാ​കും.

മ​ല​പ്പു​റ​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ച​ത്​ 76014 പേ​രാ​ണ്. സി.​ബി.​എ​സ്.​ഇ, ​െഎ.​സി.​എ​സ്.​ഇ, ഇ​ത​ര സ്​​റ്റേ​റ്റ്​ സി​ല​ബ​സു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​കൂ​ടി വ​രു​ന്ന​തോ​ടെ ജി​ല്ല​യി​ൽ 80000ൽ ​അ​ധി​കം അ​പേ​ക്ഷ​ക​രു​ണ്ടാ​കും. 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന ന​ട​പ്പാ​ക്കി​യാ​ലും അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 61615 സീ​റ്റാ​യി​രി​ക്കും ജി​ല്ല​യി​ലു​ണ്ടാ​കു​ക.

സീ​റ്റ്​ വ​ർ​ധ​ന ന​ട​പ്പാ​ക്കു​േ​മ്പാ​ൾ ജി​ല്ല​ക​ളി​ൽ അ​ൺ എ​യ്​​ഡ​ഡി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സീ​റ്റി​െൻറ എ​ണ്ണം, നി​ല​വി​ലു​ള്ള സീ​റ്റ്​ എ​ന്നി​വ ക്ര​മ​ത്തി​ൽ:

തി​രു​വ​ന​ന്ത​പു​രം 36365, 31375

കൊ​ല്ലം 28902, 26622

പ​ത്ത​നം​തി​ട്ട 16071, 14781

ആ​ല​പ്പു​ഴ 24719, 22639

കോ​ട്ട​യം 24123, 22208

ഇ​ടു​ക്കി 12902, 11867

എ​റ​ണാ​കു​ളം 35214, 32539

തൃ​ശൂ​ർ 35326, 32561

പാ​ല​ക്കാ​ട്​ 33097, 28267

മ​ല​പ്പു​റം 61615, 53225

കോ​ഴി​ക്കോ​ട്​ 40312, 34472

വ​യ​നാ​ട്​ 10296, 8706

ക​ണ്ണൂ​ർ 32837, 27767

കാ​സ​ർ​കോ​ട്​ 16718, 14278

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One Seats
News Summary - The proportional increase in seats will increase to 47,190 plus one seats
Next Story