Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വത്ത്​...

സ്വത്ത്​ കണ്ടുകെട്ടിയിട്ടില്ല; ഇ.ഡിക്കെതിരെ നിയമനടപടി സ്വീ​ക​രി​ക്കും -എ.സി. മൊയ്തീൻ

text_fields
bookmark_border
ac moideen
cancel

തൃ​ശൂ​ർ: സ്വ​ത്ത് മ​ര​വി​പ്പി​ച്ച ഇ.​ഡി ന​ട​പ​ടി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ. ത​ന്‍റെ 40 ല​ക്ഷം സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യ​ത് ശ​രി​വെ​ച്ചെ​ന്ന​ത് വ​സ്തു​ത​വി​രു​ദ്ധ​മാ​ണെ​ന്നും സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യി​ട്ടി​ല്ലെ​ന്നും 28 ല​ക്ഷം നേ​ര​ത്തേ മ​ര​വി​പ്പി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​വി​പ്പി​ക്ക​ൽ ന​ട​പ​ടി നീ​ട്ടി​യ​ത് ഇ.​ഡി​യു​ടെ അ​പേ​ക്ഷ​യി​ലാ​ണ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ​വേ​ട്ട​യാ​ട​ലാ​ണ്. താ​ൻ ന​ൽ​കി​യ ക​ണ​ക്കി​ൽ ഇ.​ഡി വി​ശ​ദീ​ക​ര​ണ​മോ സം​ശ​യ​മോ തേ​ടി​യി​ട്ടി​ല്ല. ത​ന്റെ സ​മ്പാ​ദ്യം നി​യ​മ​വി​ധേ​യ​മാ​യ​താ​ണ്. ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ ത​നി​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യെ​ന്ന നി​ല​യി​ൽ ഭാ​ര്യ​ക്കും ല​ഭി​ച്ച പ​ണം മാ​ത്ര​മാ​ണ് സ​മ്പാ​ദ്യ​മെ​ന്നും എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു.

വീ​ട്ടിലെ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം മ​ഹ​സ​റി​ലു​ണ്ട്. ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും പേ​രി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രു​ന്നു. പി​റ്റേ​ന്ന് ഇ.​ഡി​യു​ടെ പ​ത്ര​പ്ര​സ്താ​വ​ന​യി​ൽ ത​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും കൈ​വ​ശ​മു​ള്ള 28 ല​ക്ഷ​ത്തി​ന്‍റെ ഫി​ക്സ്ഡ് ബാ​ങ്ക് ഡെ​പ്പോ​സി​റ്റു​ക​ൾ ക​രു​വ​ന്നൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​വി​പ്പി​ച്ച​താ​യി പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വും ഡെ​പ്പോ​സി​റ്റു​ക​ളു​ടെ ഉ​റ​വി​ട​മ​ട​ക്കം രേ​ഖ​ക​ളും ഇ.​ഡി​ക്ക് ന​ൽ​കി​യി​രു​ന്നു. ഡെ​പ്പോ​സി​റ്റു​ക​ളു​ടെ കൈ​വ​ശ​ക്കാ​രാ​യ ഭാ​ര്യ​യും മ​ക​ളും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ​ക്ക് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട രേ​ഖ​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നുവെന്നും എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AC MoideenKaruvannur Bank Scam
News Summary - The property is not confiscated; Legal action against ED -A.C. Moiteen
Next Story